പാലായെ ചൊല്ലി എൻസിപിയിൽ പിളർപ്പ് ഉറപ്പായി; മാണി സി കാപ്പൻ-ശശീന്ദ്രൻ അനുനയ ചർച്ച പരാജയം

പാലായെ ചൊല്ലി എൻസിപിയിൽ പിളർപ്പ് ഉറപ്പായി; മാണി സി കാപ്പൻ-ശശീന്ദ്രൻ അനുനയ ചർച്ച പരാജയം

പാലാ സീറ്റിനെ ചൊല്ലി എൻസിപി പിളർപ്പിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം മാണി സി കാപ്പനും മന്ത്രി എ കെ ശശീന്ദ്രനും പ്രത്യേകം നടത്തിയ ചർച്ച പരാജയപ്പെട്ടു. മുന്നണിയിൽ ഒന്നിച്ച് പോകണമെന്ന് മുഖ്യമന്ത്രി ഇരുവരോടും നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പ്രത്യേക യോഗം ചേർന്നത്

ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ മാണി സി കാപ്പൻ ഉറച്ചു നിന്നു. സീറ്റ് ചർച്ചകൾ എൽഡിഎഫിൽ നടന്നിട്ടില്ലെന്നും മുന്നണിയിലേക്ക് പുതിയ പാർട്ടികൾ കൂടി വന്ന സാഹചര്യത്തിൽ കഴിഞ്ഞ തവണത്തേത് പോലെ നാല് സീറ്റ് എന്നതിൽ ഉറച്ച് നിൽക്കാൻ ആകില്ലെന്നും ശശീന്ദ്രൻ പറഞ്ഞു

താൻ ഇടതുമുന്നണി വിടാൻ തയ്യാറല്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കിയതോടെയാണ് ചർച്ച പരാജയപ്പെട്ടതും പാർട്ടിയിൽ പിളർപ്പ് ഉറപ്പായതും. അവസാനവട്ട പ്രശ്‌നപരിഹാരമെന്ന നിലയിൽ ടിപി പീതാംബരൻ നാളെ മുഖ്യമന്ത്രിയെ കാണുന്നുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നതിൽ സന്തോഷമുണ്ടെന്ന് പിതാംബരൻ മാസ്റ്റർ പ്രതികരിച്ചു

Share this story