ശബരിമല തിരുവാഭരണ ഘോഷയാത്ര നാളെ; ഭക്തര്‍ക്ക് പ്രവേശനമില്ല

ശബരിമല തിരുവാഭരണ ഘോഷയാത്ര നാളെ; ഭക്തര്‍ക്ക് പ്രവേശനമില്ല

പതിവിനു വിപരീതമായി രാജപ്രതിനിധിയും ആരവങ്ങളുമില്ലാതെ സന്നിധാനത്തേക്ക് ചൊവ്വാഴ്ച തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. ശരണം വിളികളുമായി ആയിരക്കണക്കിന് ഭക്തര്‍ അകമ്പടിപോകുന്നതായിരുന്നു തിരുവാഭരണ ഘോയാത്രയെങ്കില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. പൊലീസുകാര്‍ അടക്കം പരമാവധി 130 പേര്‍ക്കാകും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാനാവുക. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

പന്തളം കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണ പേടകങ്ങള്‍ പതിനൊന്നേ മുക്കാലിന് മാത്രമേ വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തിക്കൂ. ഉച്ചയ്ക്ക് ഒരു മണിക്ക് ഘോഷയാത്ര പുറപ്പെടും. നേരത്തേ നിശ്ചയിച്ച ഇടങ്ങളില്‍ തിരുവാഭരണ പേടകം ഇറക്കുമെങ്കിലും ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമില്ല. നെയ്‌ത്തേങ്ങകളും സ്വീകരിക്കില്ല. ആദ്യദിനം അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിവസം ളാഹ വനം വകുപ്പ് സത്രത്തിലുമാകും സംഘം തങ്ങുക. 14ന് വൈകുന്നേരത്തോടെ ശബരിമലയില്‍ എത്തും. പൊലീസിനെ കൂടാതെ അഗ്‌നിശമന സേന, വനം വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഘോഷയാത്രയ്‌ക്കൊപ്പം ഉണ്ടാകും.

Share this story