കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐയുടെ മിന്നൽ പരിശോധന

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐയുടെ മിന്നൽ പരിശോധന

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്. കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. ഇന്ന് രാവിലെയാണ് സിബിഐയുടെ മുതിർന്ന ഉദ്യോഗസ്ഥർ കരിപ്പൂരിലെത്തിയത്.

സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഷാർജയിൽ നിന്നുള്ള വിമാനം കരിപ്പൂരിൽ ഇറങ്ങിയതിന് പിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയത്.

കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്ത് എത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുകയാണ്. അടുത്തിടെ കരിപ്പൂരിൽ നിന്ന് കോടികളുടെ സ്വർണമാണ് പിടികൂടിയത്. ഇന്നലെ മാത്രം ഒന്നേ കാൽ കോടിയുടെ സ്വർണം പിടികൂടിയിരുന്നു.

Share this story