മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല; കൊളവള്ളിയിൽ ഇറങ്ങിയ കടുവയെ കർണാടക അതിർത്തി കടത്തിവിട്ടു

മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല; കൊളവള്ളിയിൽ ഇറങ്ങിയ കടുവയെ കർണാടക അതിർത്തി കടത്തിവിട്ടു

വയനാട് കൊളവള്ളിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ കർണാടക ബന്ദിപ്പൂർ വനത്തിലേക്ക് തുരത്തി. കർണാടക അതിർത്തിയിൽ വെച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും മയങ്ങാതായതോടെയാണ് ഓടിച്ച് കന്നാരം പുഴ കടത്തിയത്.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറ കവലയിലെ ആളില്ലാത്ത വീട്ടിൽ കടുവയെ കണ്ടത്. തൊട്ടടുത്ത വയലിലേക്ക് മാറിയതോടെ മയക്കുവെടി വെക്കാനുള്ള തയ്യാറെടുപ്പുകൾ വനംവകുപ്പ് നടത്തി. എന്നാൽ മയക്കുവെടി വെച്ചെങ്കിലും കടുവ മയങ്ങിയില്ല. ഇതിനിടെ കടുവയുടെ ആക്രമണത്തിൽ വനം വാച്ചർക്ക് പരുക്കേറ്റു.

പുൽപ്പള്ളി ഫോറസ്റ്റ് ഓഫീസിലെ വാച്ചർ വിജേഷിനാണ് പരുക്കേറ്റത്. കടുവിയെ വീണ്ടും വെടിവെക്കാൻ ശ്രമിച്ചെങ്കിലും അതും പാളി. തുടർന്നാണ് കടുവയെ കന്നാരം പുഴ കടത്തിയത്.

Share this story