സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട് സ്‌പോട്ട്; 5 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട് സ്‌പോട്ട്; 5 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 12) ആണ് പുതിയ ഹോട്ട് സ്പോട്ട്.
ഇന്ന് 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 436 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 5507 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂർ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂർ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസർഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share this story