കൊവിഷീൽഡ് വാക്‌സിൻ കൊച്ചിയിലെത്തിച്ചു; ഉച്ചയ്ക്ക് ശേഷം അടുത്ത ബാച്ച് തലസ്ഥാനത്ത് എത്തും

കൊവിഷീൽഡ് വാക്‌സിൻ കൊച്ചിയിലെത്തിച്ചു; ഉച്ചയ്ക്ക് ശേഷം അടുത്ത ബാച്ച് തലസ്ഥാനത്ത് എത്തും

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തിച്ചു. മുംബൈയിൽ നിന്നും ഗോ എയർ വിമാനത്തിലാണ് വാക്‌സിൻ കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വാക്‌സിൻ എറണാകുളം ജില്ലാ ആശുപത്രിയിലെ റീജിയണൽ വാക്‌സിൻ സ്റ്റോറിൽ എത്തിക്കും.

ഇവിടെ നിന്ന് ഉച്ചയോടെ പാലക്കാട്, കോട്ടയം, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ മേഖലാ സംഭരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. 1.80 ലക്ഷം ഡോസ് വാക്‌സിനാണ് കൊച്ചിയിൽ എത്തിച്ചത്. പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്‌സുകളിലായാണ് വാക്‌സിൻ എത്തിയത്. ഒരു ബോക്‌സിൽ 12,000 ഡോസ് വീതം 24 ബോക്‌സുകളുണ്ടാകും.

വൈകുന്നേരം ആറ് മണിയോടെ ബാക്കി മരുന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇത് പതിനാലാം തീയതിയോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നൽകും.

Share this story