ലീഗ് സമസ്തയെ വിലക്കിയിട്ടില്ല; ഈ സർക്കാരും സമസ്തക്കായി കാര്യങ്ങൾ ചെയ്തിട്ടുണ്ട്

ലീഗ് സമസ്തയെ വിലക്കിയിട്ടില്ല; ഈ സർക്കാരും സമസ്തക്കായി കാര്യങ്ങൾ ചെയ്തിട്ടുണ്ട്

മുഖ്യമന്ത്രിയുടെ കേരളാ പര്യടനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് സമസ്തയുടെ നേതാക്കളെ മുസ്ലിം ലീഗ് വിലക്കിയെന്ന ആരോപണം ശക്തമാകുന്നതിനിടെ സമസ്ത മുശാവറ യോഗം കോഴിക്കോട് ചേർന്നു. സമസ്തക്ക് രാഷ്ട്രീയനിലപാടില്ലെന്നും സ്വതന്ത്ര നിലപാടാണുള്ളതെന്നും പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി

ലീഗ് അവരുടെ ആളുകളെയും സമസ്ത അവരുടെ ആളുകളെയുമാണ് നിയന്ത്രിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ആർക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല. സർക്കാർ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നത് തെറ്റില്ല. സമസ്ത നേതാക്കളെ ലീഗ് വിലക്കിയിട്ടില്ല. ലീഗുമായി എതിർപ്പില്ല. ഈ സർക്കാരും സമസ്തക്കായി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു

സമസ്തയുടെ നിലപാട് അധ്യക്ഷനും ജനറൽ സെക്രട്ടറിയും പറയുന്നതാണ്. മായിൻ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല. മതപരമായ കാര്യങ്ങളിൽ മാത്രമാണ് ലീഗ് സമസ്തയുടെ ഉപദേശം തേടാറുള്ളത്. വെൽഫെയർ പാർട്ടിയെ കുറിച്ച് ഉമർ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

Share this story