ബ്രിട്ടനിൽ നിന്ന് തിരികെ എത്തിയ നടി ലെനക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബ്രിട്ടനിൽ നിന്ന് തിരികെ എത്തിയ നടി ലെനക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടി ലെനക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് നടിക്ക് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് കണ്ടെത്തിയത്.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ കൊവിഡിന്റെ വകഭേദമാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. നിലവിൽ നടി ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെന്ററിലെ ട്രോമ കെയറിൽ നിരീക്ഷണത്തിലാണ്‌

Share this story