മുനമ്പത്ത് മത്സ്യബന്ധന വള്ളം മുങ്ങി; അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
എറണാകുളം മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ജെറാൾഡ്, തമ്യാൻസ്, ആന്റണി, ശേഖർ, ക്രിസ്തുദാസ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വള്ളം മുങ്ങിയതിനെ തുടർന്ന് ഇവർ കടലിൽ നീന്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. മത്സ്യബന്ധനത്തിനെത്തിയ മറ്റ് വള്ളങ്ങളിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
