മത്സ്യത്തൊഴിലാളികൾ വെടിയേറ്റ് മരിച്ച സംഭവം: 10 കോടി നഷ്ടപരിഹാരം നൽകി കേസ് തീർക്കാൻ ശ്രമം

മത്സ്യത്തൊഴിലാളികൾ വെടിയേറ്റ് മരിച്ച സംഭവം: 10 കോടി നഷ്ടപരിഹാരം നൽകി കേസ് തീർക്കാൻ ശ്രമം

ഇറ്റാലിയൻ കപ്പൽ നാവികരിൽ നിന്ന് മത്സ്യത്തൊഴിലാളികൾ വെടിയേറ്റ് മരിച്ച കേസ് നഷ്ടപരിഹാരം നൽകി അവസാനിപ്പിക്കാൻ നീക്കം. 10 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് ഒരുങ്ങുന്നത്. മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈൻ ജസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ബന്ധുക്കൾക്ക് നാല് കോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നൽകി കേസ് അവസാനിപ്പിക്കാനാണ് നീക്കം

കേന്ദ്രസർക്കാരും ഇറ്റാലിയൻ സർക്കാരും ചേർന്നാണ് കേസ് ഒതുക്കാൻ ശ്രമം നടത്തുന്നത്. ഇതിനായി സർക്കാർ തലത്തിൽ നേരത്തെ ചർച്ചകൾ തുടങ്ങിയിരുന്നു. കേരളാ സർക്കാർ 15 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 10 കോടിയേ നൽകാനാകൂവെന്നാണ് ഇറ്റലിയുടെ പ്രതികരണം.

ആർബിറ്ററി ട്രൈബ്യൂണൽ കഴിഞ്ഞ മെയിലാണ് ബോട്ടിലുണ്ടായിരുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് വിധിച്ചത്. എന്നാൽ വിധിക്ക് വിരുദ്ധമായി വെടിയേറ്റ് മരിച്ചവരുടെ ആശ്രിതർക്കും ബോട്ടുടമക്കും മാത്രം നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കുന്നതിനെതിരെ മറ്റുള്ളവർ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകിയിട്ടുണ്ട്. 14കാരനായ പ്രജിൽ ഉൾപ്പെടെ 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 2012 ഫെബ്രുവരി 15നാണ് കൊല്ലം നീണ്ടകര തീരത്തുവെച്ച് മത്സ്യത്തൊഴിലാളികൾ വെടിയേറ്റ് മരിച്ചത്.

Share this story