തിരക്കുള്ള സ്റ്റേഷനിൽ ചെന്ന് ഷോ വേണ്ട; കൊച്ചി ഡിസിപി ഐശ്വര്യക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്

തിരക്കുള്ള സ്റ്റേഷനിൽ ചെന്ന് ഷോ വേണ്ട; കൊച്ചി ഡിസിപി ഐശ്വര്യക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്

പോലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ തന്നെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ച കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്രക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലധികം തിരക്കുള്ള കൊച്ചി പരിധിയിലെ സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് താക്കീത്

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഐശ്വര്യ. ഇവരുടെ പെരുമാറ്റം അതിരുകടന്നതായാണ് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നത്. എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിലേക്കാണ് ഇവർ മഫ്തിയിൽ കയറി ചെന്നത്. പാറാവ് നിന്ന വനിതാ ഉദ്യോഗസ്ഥ ഇവരെ തടഞ്ഞു.

കൊവിഡ് സാഹചര്യമായതിനാൽ ആവശ്യം അറിയിച്ചാൽ മാത്രമേ സ്‌റ്റേഷനിലുള്ളിലേക്ക് ആളുകളെ കടത്തി വിടാറുള്ളു. മഫ്തിയിൽ വന്ന ഡിസിപിയെ വനിതാ ഉദ്യോഗസ്ഥക്ക് തിരിച്ചറിയാനും സാധിച്ചില്ല. ഇതിൽ പ്രകോപിതയായ ഡിസിപി ഇവരെ രണ്ട് ദിവസത്തേക്ക് ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയായിരുന്നു

വിഷയം പോലീസുകാർക്കിടയിൽ ചർച്ചയാകുകയും പുതുതായി ചുമതലയേറ്റ മേലുദ്യോഗസ്ഥയെ യൂനിഫോമിൽ അല്ലാതെ എങ്ങനെ തിരിച്ചറിയാനാകുമെന്ന ചോദ്യവും ഉയർത്തി. തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകുകയായിരുന്നു.

Share this story