എം സി കമറുദ്ദീന് 11 കേസുകളിൽ കൂടി ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല
ജ്വല്ലറി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 11 കേസുകളിൽ കൂടി മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. കാസർകോട് ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്. ലീഗ് എംഎൽഎക്ക് ഇതോടെ 37 കേസുകളിൽ ജാമ്യമായി
അതേസമയം ഇനിയും കേസുകൾ ഉള്ളതിനാൽ കമറുദ്ദീന് പുറത്തിറങ്ങാനാകില്ല. ഹൈക്കോടതിയാണ് കമറുദ്ദീന് ആദ്യമായി മൂന്ന് കേസുകളിൽ ജാമ്യം നൽകിയത്. പിന്നീട് ഹോസ്ദുർഗ് കോടതിയും ജാമ്യം അനുവദിച്ചു
നൂറിലധികം കേസുകളിൽ പ്രതിയാണ് മുസ്ലിം ലീഗ് എംഎൽഎ. മുഴുവൻ കേസുകളിലും ജാമ്യം ലഭിക്കാതെ കമറുദ്ദീന് ജയിലിൽ നിന്ന് ഇറങ്ങാനാകില്ല
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
