വസ്തു ഇടപാട് നടക്കുമ്പോൾ കേന്ദ്ര ഏജൻസികളെ കണ്ട് ഇറങ്ങിയോടിയത് ആരാണെന്ന് പിടി തോമസിനോട് മുഖ്യമന്ത്രി

വസ്തു ഇടപാട് നടക്കുമ്പോൾ കേന്ദ്ര ഏജൻസികളെ കണ്ട് ഇറങ്ങിയോടിയത് ആരാണെന്ന് പിടി തോമസിനോട് മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിൽ അവതരണാനുമതി തേടി കോൺഗ്രസ് എംഎൽഎ പിടി തോമസ് നടത്തിയ പരാമർശങ്ങളെ ചൊല്ലി സഭയിൽ വാക് പോര്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്‌ന വന്നോ എന്നതടക്കമുള്ള പരാമർശങ്ങളാണ് പിടി തോമസ് നടത്തിയത്.

എന്നാൽ റിയൽ എസ്‌റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്ര ഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഇറങ്ങിയോടിയത് ആരാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. സ്വർണക്കടത്ത് വഴി കിട്ടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു, അതും ഓർക്കണമെന്ന് പിടി തോമസിനോടായി പിണറായി പറഞ്ഞു

റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്ര ഏജൻസികൾ വരുന്നെന്ന് അറിഞ്ഞ് ഇറങ്ങിയോടിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല. കേസുകളിൽ അന്വേഷണ ഏജൻസികൾ അന്വേഷിച്ച് തെളിവുകൾ കണ്ടെത്തണം. ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാൻ സന്നദ്ധരായിരിക്കുകയാണ് നിങ്ങൾ. സർക്കാരിനെ ശ്വാസം മുട്ടിച്ച് കളയാമെന്ന് വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story