മനോജ്ഞം ഭാഷാ പഠനശിബിരം ശ്രദ്ധേയമാകുന്നു

മനോജ്ഞം  ഭാഷാ പഠനശിബിരം ശ്രദ്ധേയമാകുന്നു

മലയാളത്തിന്റെ സാംസ്കാരിക പാരമ്പര്യം വിദേശങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ സാംസ്കാരിക പ്രവർത്തകനും കവിയും എഴുത്തുകാരനുമായ മനോജ് കളരിക്കൽ സംഘടിപ്പിക്കുന്ന മനോജ്ഞം ഭാഷാ പഠനശിബിരം ശ്രദ്ധേയമാകുന്നു. രണ്ട് പതിറ്റാണ്ടായി ഗൾഫിലും കേരളത്തിലുമായി കേരളീയ കലകളുടെയും മലയാളഭാഷയുടെയും ഉന്നമനത്തിനായി മനോജ് വിവിധ പരിപാടികൾ നടത്തി വരുന്നു.

മനോജ്ഞം  ഭാഷാ പഠനശിബിരം ശ്രദ്ധേയമാകുന്നു

കാലാന്തരങ്ങളിൽ മലയാളിയുടെ ഓട്ട പാച്ചിലിൽ വിഘാതം വന്ന ഭാഷയുടെ പ്രോജ്വലനത്തിന് ഉണർവേകാൻ ഭാഷാസ്നേഹികളുടെ പ്രലോഭനങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിൽനിന്നെല്ലാം വേറിട്ടൊരു ശബ്ദം പ്രവർത്തനം കർമ്മരംഗം എവിടെ കാണാൻ സാധിക്കും.

മനോജ്ഞം  ഭാഷാ പഠനശിബിരം ശ്രദ്ധേയമാകുന്നു

ഇവിടെ മലയാളഭാഷയ്ക്കും അതിന്റെ സാഹിത്യരൂപങ്ങൾ ക്കും പ്രാമുഖ്യം നൽകി മനോജ് സംഘടിപ്പിക്കുന്ന കാവ്യ സന്ധ്യകളും കലാരൂപങ്ങളും ഒട്ടേറെ പ്രവാസി മലയാളികളെ ആകർഷിച്ചിരുന്നു. തന്റെ ഭാഷയെയും സാംസ്കാരിക തനിമകളെയും ചേർത്തുനിർത്താൻ ഇത് അവരെ പ്രേരിപ്പിക്കുന്നു. ഈ സദ് പ്രവർത്തനമാണ് മനോജിനെ വ്യത്യസ്തനാക്കുന്നത്.

മനോജ്ഞം  ഭാഷാ പഠനശിബിരം ശ്രദ്ധേയമാകുന്നു

വിവിധ കലാപരിപാടികളിൽ മലയാളി കുടുംബങ്ങൾ അവരുടെ മക്കളെ ധാരാളമായി പങ്കെടുപ്പിക്കുകയും നാട്ടിൽനിന്ന് വിട്ടുനിൽക്കുന്ന മലയാളികളിൽ മാതൃഭാഷയുടെ സ്നേഹവും തത്വവും ലാളിത്യവും പരിശുദ്ധിയും മനസ്സിലാക്കിക്കൊടുക്കുകയും അങ്ങനെ അവരെ ഉത്തമന്മാർ ആക്കി മാറ്റാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തികൾ.
വിദ്യാർത്ഥികളിൽ മലയാളഭാഷയും വായനാശീലവും പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി മനോജ്ഞം മലയാളം എന്ന പേരിൽ നടത്തിവരുന്നു.

മനോജ്ഞം  ഭാഷാ പഠനശിബിരം ശ്രദ്ധേയമാകുന്നു

ഏകദേശം 86,000 വിദ്യാർത്ഥികൾക്ക് മലയാളഭാഷ പഠിപ്പിച്ചു കഴിഞ്ഞു. തികച്ചും സൗജന്യമായിട്ടാണ് മനോജ് കളരിക്കൽ പഠനശിബിരം നടത്തുന്നത്.
മലയാളത്തിന് സമഗ്ര സംഭാവനകൾ നൽകിയ മൺമറഞ്ഞ കവികളുടെയും സാഹിത്യകാരന്മാരുടെയും ഓർമ്മകൾക്ക് ആദരം അർപ്പിക്കുന്ന സാഹിത്യ പരിപാടികളും മനോജ് ഒരുക്കാറുണ്ട്. കലാപരിപാടികൾ ക്കൊപ്പം ശില്പശാലകളും സെമിനാറുകളും മനോജ്ഞത്തിന്റെ ഭാഗമായി അരങ്ങേറുന്നു.

മനോജ്ഞം  ഭാഷാ പഠനശിബിരം ശ്രദ്ധേയമാകുന്നു

ഇരയിമ്മൻ തമ്പി സ്വാതിതിരുനാൾ എന്നിവരുടെ കൃതികളെ ആസ്പദമാക്കി നടത്തുന്ന കാവ്യസന്ധ്യ മനോജ്ഞം നൂപുരം കേരളീയ വാദ്യോപകരണം നൃത്തോത്സവം ആയ മനോജ്ഞം മോഹനം തുടങ്ങിയ കലാ വേദികൾ ജീവൻ പകരുന്നു. പരിസ്ഥിതി ആരോഗ്യ സംരക്ഷണം തുടങ്ങിയ പരിപാടികളും നടത്തി വരുന്നു. യുഎഇ ബഹ്റൈൻ കുവൈത്ത് ഒമാൻ എന്നിവിടങ്ങളിലും മനോജ് കാവ്യ സന്ധ്യകളും പഠനശിബിരം കളും നടത്തിവരുന്നു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ മനോജ്ഞം മലയാളം കാവ്യകേളി വീക്ഷിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്ന് വരെ പ്രേക്ഷകർ ഉണ്ടായിരുന്നു.

മനോജ്ഞം  ഭാഷാ പഠനശിബിരം ശ്രദ്ധേയമാകുന്നു

മലയാളഭാഷയ്ക്ക് മറുനാട്ടിൽ ലഭിച്ച വലിയ അംഗീകാരമായി മനോജ് കളരിക്കൽ കരുതുന്നു. മലയാള ഭാഷ പ്രചരണത്തിന് കർമ്മയാനം, കർമ്മശ്രീ എന്നീ പുരസ്കാരങ്ങൾ മനോജിനെ തേടിയെത്തി. വിസ്മയം മനോജ്ഞം എന്നീ പേരുകളിൽ രണ്ട് കവിതാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ദുബായിൽ ഒരു ഷിപ്പിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥനായ മനോജ് കളരിക്കൽ പരിപാടികൾ സംഘടിപ്പിക്കാൻ വേണ്ടി ഇടയ്ക്കിടെ കേരളത്തിലേക്ക് യാത്ര ചെയ്യാറുണ്ട്. കോവിഡ് കാലത്തും മനോജ്‌ ഓൺലൈൻ പഠന ശിബിരങ്ങൾ തുടരുകയാണ്.

സ്വന്തം മാതാപിതാക്കളിൽ നിന്നാണ് മനോജിന് ഭാഷാസ്നേഹം പകർന്നു കിട്ടിയത്. ഇതുകൂടാതെ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച് എസ് എസിലെ അധ്യാപകനായിരുന്ന കുറ്റൂർ കുര്യൻ സർ, ഗൗരിഅമ്മ സർ എന്നിവരുടെ ശിക്ഷണവും മനോജിന്റെ മലയാള ഭാഷയോടുള്ള താല്പര്യത്തിനു ഉണർവേകി. കോഴഞ്ചേരി മേലുകര സ്വദേശിയായ മനോജ് കളരിക്കൽ കെ എൻ സരസമ്മയുടെയും രാമചന്ദ്രൻ നായരുടെയും പുത്രനാണ്.

സീതത്തോട് എച്ച്എസ്എസിലെ അദ്ധ്യാപികയായ ഭാര്യ മഞ്ജു മനോജും മക്കളായ ശ്രീലക്ഷ്മി മനോജ്‌, ശ്രീഹരി മനോജ്‌ എന്നിവർ മനോജിനോടും കേരളീയ കലകളോടുമുള്ള സ്നേഹത്തിന് പിന്തുണ നൽകി വരുന്നു.

Share this story