കൊവിഡ് പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു; ആരോഗ്യമന്ത്രിക്ക് താത്പര്യം മാഗസിൻ കവർ പേജാകാൻ: വി മുരളീധരൻ

കൊവിഡ് പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു; ആരോഗ്യമന്ത്രിക്ക് താത്പര്യം മാഗസിൻ കവർ പേജാകാൻ: വി മുരളീധരൻ

മറ്റ് സംസ്ഥാനങ്ങളിൽ നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്തത് കടുത്ത ആശങ്കയുണ്ടാക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരൻ. നിലവിലെ കണക്കുകൾ പരിശോധിച്ചാൽ രാജ്യത്ത് നാൽപത് ശതമാനം കൊവിഡ് ബാധിതരും കേരളത്തിലാണെന്ന് വ്യക്തമാകും. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് സംഭവിച്ച വീഴ്ച പ്രതിപക്ഷം പോലും ചൂണ്ടിക്കാണിച്ചില്ല

കൊവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാമത് ആണെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറയുന്നത്. അതെങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. ഹോം ക്വാറന്റൈൻ തങ്ങളുടെ പ്രത്യേകതയെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഹോം ക്വാറന്റൈൻ നിരീക്ഷണം ഏർപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാണ് വാസ്തവം.

കൊവിഡ് മരണനിരക്ക് ബോധപൂർവം കുറച്ച് കാണിക്കുകയാണ് സർക്കാർ ഐസിഎംആറിന്റെ മാനദണ്ഡം സർക്കാർ പാലിക്കുന്നില്ല. ആരോഗ്യമന്ത്രിക്ക് താത്പര്യം മാഗസിനുകളുടെ കവർപേജ് ആകാനാണ്. കേരളത്തിലെ സ്ഥിതിഗതികൾ പരിശോധിച്ച കേന്ദ്രസംഘം എന്താണ് പറഞ്ഞതെന്ന് തനിക്കറിയാം. അന്തിമ റിപ്പോർട്ട് വരട്ടെ. അപ്പോൾ സത്യം എല്ലാവർക്കും മനസ്സിലാകുമെന്നും കെ മുരളീധരൻ പറഞ്ഞു.

Share this story