ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി; എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, റബറിന്റെ താങ്ങുവില ഉയർത്തി

ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി; എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, റബറിന്റെ താങ്ങുവില ഉയർത്തി

പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. കൊവിഡാനന്തര കേരളത്തിന്റെ വികസന രേഖയാണ് ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും മന്ത്രി വിശദീകരിച്ചു

2020-21ൽ 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ നടപ്പാക്കി. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി വർധിപ്പിക്കും. 2021-22ൽ എട്ട് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ആരോഗ്യവകുപ്പിൽ 4000 തസ്തികകൾ സൃഷ്ടിക്കും.

പ്രവാസി ക്ഷേമത്തിന് ഈ സർക്കാർ 180 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ സർക്കാർ 68 കോടി മാത്രമാണ് ചെലവഴിച്ചത്. വർക്ക് നിയർ ഹോം പദ്ധതിക്ക് 20 കോടി. 4530 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം ഉടൻ പൂർത്തിയാക്കും.

റബറിന്റെ താങ്ങുവില 170 രൂപയാക്കി. നാളികേരം സംഭരണവില 27 രൂപയിൽ നിന്ന് 32 രൂപയാക്കി. നെല്ലിന്റെ താങ്ങുവില 28 രൂപയാക്കി.

Share this story