ആയിരം അധ്യാപക തസ്തികകൾ, കാൻസർ മരുന്നുകൾക്ക് പ്രത്യേക പാർക്ക്; പ്രവാസി തൊഴിൽ പദ്ധതിക്ക് 100 കോടി

ആയിരം അധ്യാപക തസ്തികകൾ, കാൻസർ മരുന്നുകൾക്ക് പ്രത്യേക പാർക്ക്; പ്രവാസി തൊഴിൽ പദ്ധതിക്ക് 100 കോടി

ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരം നിയമസഭയിൽ തുടരുന്നു. ആയിരം അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തും. സർക്കാർ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി രൂപ അനുവദിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് 3.5 ലക്ഷം പേർക്ക് അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിമാസം 50,000-1,00,000 രൂപ വരെ ഫെല്ലോഷിപ്പുള്ള 500 നവകേരള പോസ്റ്റ് ഡോക്ടർ ഫെല്ലോ ഷിപ്പ് അനുവദിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ആറിന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു

അഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യും. ഇതിനായി 150 കോടി രൂപ അനുവദിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന് ആസ്ഥാന മന്ദിരം വാങ്ങുന്നതിന് അഞ്ച് കോടി രൂപ അനുവദിക്കും. പ്രധാന സർവകലാശാലകൾക്ക് 125 കോടി കിഫ്ബിയിൽ നിന്ന് നൽകും. 197 കോഴ്‌സുകൾക്ക് അനുമതി

ആരോഗ്യസർവകലാശാല ഗവേഷണ വിഭാഗത്തിന് ഡോ. പൽപ്പുവിന്റെ പേര് നൽകും. സ്റ്റാർട്ടപ്പ് വ്യവസായങ്ങൾക്കായി ആറിന കർമപരിപാടി. ടെക്‌നോ പാർക്ക് വികസനത്തിന് 22 കോടിയും ഇൻഫോപാർക്കിന് 36 കോടിയും സൈബർ പാർക്കിന് 12 കോടി രൂപയും നീക്കിവെച്ചു.

കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-22ൽ യാഥാർഥ്യമാകും. ഈ വർഷം തറക്കല്ലിടും. കൊച്ചി-മംഗലാപുരം ഇടനാഴി. കണ്ണൂർ വിമാനത്താവളത്തിന് സമീപം 5000 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് പതിനായിരം കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു

സാങ്കേതിക നവീകരണത്തിനും ഉത്പന്ന വൈവിദ്ധ്യവത്കരണത്തിനുമായി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 250 കോടി രൂപ വകയിരുത്തും. ടൂറിസം നിക്ഷേപകർക്ക് പലിശ ഇളവോടെ വായ്പ. മൂന്ന് വ്യവസായ ഇടനാഴികൾക്ക് അമ്പതിനായിരം കോടി.

ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തും. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടി. പ്രവാസി തൊഴിൽ പദ്ധതി ആദ്യ ഘട്ടം നടപ്പാക്കിയ ശേഷം 2021ൽ മൂന്നാം ലോക കേരള സഭ വിളിച്ചുചേർക്കും.

Share this story