കൊച്ചി വാട്ടർ മെട്രോ 19 ജെട്ടികൾ ഈ മാസം ഉദ്ഘാടനം ചെയ്യും; കൊച്ചി മെട്രോ കാക്കനാട് ഐടി സിറ്റി വരെ നീട്ടും

കൊച്ചി വാട്ടർ മെട്രോ 19 ജെട്ടികൾ ഈ മാസം ഉദ്ഘാടനം ചെയ്യും; കൊച്ചി മെട്രോ കാക്കനാട് ഐടി സിറ്റി വരെ നീട്ടും

കൊച്ചി വാട്ടർ മെട്രോയുടെ 19 വാട്ടർ ജെട്ടികൾ ഈ മാസം ഉദ്ഘാടനം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജർമൻ സഹായത്തോടെയാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടമായി 19 വാട്ടർ ജെട്ടികൾ കൂടി അടുത്ത വർഷം തുറന്നു കൊടുക്കും

കൊച്ചി മെട്രോയുടെ പേട്ട-തൃപ്പുണിത്തുറ ലൈൻ 2021-22ൽ പൂർത്തിയാകും. ഇതോടൊപ്പം കലൂർ സ്റ്റേഡിയും മുതൽ കാക്കനാട് ഐടി സിറ്റി വരെ മെട്രോ നീട്ടും. 1957 കോടിയാണ് ചെലവ്

ശബരിമല വിമാനത്താവളം, ഇടുക്കി-വയനാട് എയർ സ്ട്രിപ്പുകൾക്കായി ഒമ്പത് കോടി രൂപ വകയിരുത്തി. സിൽവർ ലൈൻ റെയിൽ പദ്ധതിയുടെ പരിസ്ഥിതി അനുമതി നേടി ഭൂമിയേറ്റെടുക്കലിലേക്ക് കടക്കും.

പൊന്നാനിയിൽ ഔട്ടർ ഹാർബർ സ്ഥാപിക്കും. മൂന്ന് ഘട്ടമായിട്ടാകും തുറമുഖ നിർമാണം. കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ നിർമാണത്തിന് സാഗർമാല പദ്ധതിയിൽ നിന്ന് പണം സ്വരൂപിക്കും.

കോഴിക്കോട് വീരേന്ദ്രകുമാറിന് സ്മാരകം സ്ഥാപിക്കും. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തി. സുഗതകുമാരിയുടെ ആറൻമുളയിലെ തറവാട് വീട് സംരക്ഷിക്കും. വീടിന് മ്യൂസിയമാക്കി മാറ്റും. രാജാരവിവർമയുടെ സ്മരണക്ക് കിളിമാനൂരിൽ ആർട്ട് ഗ്യാലറി സ്ഥാപിക്കും. കൂനൻമാവിലെ ചവറ കുര്യാക്കോസ് അച്ഛന്റെ 175 വർഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും. ഇതിനായി 50 ലക്ഷം അനുവദിക്കും.

തൃശ്ശൂരിൽ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാൻ ശ്രീരാമകൃഷ്ണ മഠത്തിന് 25 ലക്ഷം രൂപ അനുവദിക്കും. സൂര്യ ഫെസ്റ്റിവലിനും ഉമ്പായി മ്യൂസിക് അക്കാദമിക്കും സാമ്പത്തിക സഹായം നൽകും

Share this story