പ്രവാസി പെൻഷൻ മൂവായിരമാക്കും; കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ

പ്രവാസി പെൻഷൻ മൂവായിരമാക്കും; കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ

പ്രവാസി തൊഴിൽ പുനരധിവാസത്തിന് 100 കോടി അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരിച്ചുവന്ന പ്രവാസികളുടെ പെൻഷൻ മൂവായിരമാക്കും. ജൂലൈ മാസത്തിൽ ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഫെബ്രുവരിയിൽ ക്ഷേമനിധി. 75 ദിവസമെങ്കിലും തൊഴിൽ എടുത്തവർക്ക് ഫെസ്റ്റിവൽ അലവൻസ് നൽകും.

കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. കാർഷികേതര മേഖലയിൽ മൂന്ന് ലക്ഷം തൊഴിൽ അവസരം ഉണ്ടാക്കും. കയർ മേഖലയിൽ കുടിശ്ശിക തീർക്കാൻ 60 കോടി. കശുവണ്ടി കൃഷി വ്യാപനത്തിന് അഞ്ചര കോടിയും അനുവദിച്ചു

കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാൻ അറുപത് കോടി അനുവദിച്ചു. കയർ മേഖലയിൽ കുടിശ്ശിക തീർക്കാൻ 60 കോടി.

Share this story