തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിക്കും; ആരോഗ്യവകുപ്പിൽ പുതുതായി 4000 തസ്തികകൾ

തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിക്കും; ആരോഗ്യവകുപ്പിൽ പുതുതായി 4000 തസ്തികകൾ

ആരോഗ്യവകുപ്പിൽ പുതിയ നാലായിരം തസ്തികകൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പിണറായി വിജയൻ സർക്കാരിന്റെ ആറാം ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ ഭരണ സ്ഥാപനങ്ങളെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു

തദ്ദേശ സ്ഥാപനങ്ങൾക്ക് ആയിരം കോടി രൂപ അധികമായി അനുവദിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളെ പൂർണമായും കൊവിഡ് പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കും. സംസ്ഥാന ഫിനാൻസ് കമ്മീഷൻ നിർദേശിച്ചതു പോലെ വികസന ഫണ്ട് 25 ശതമാനത്തിൽ നിന്ന് 26 ശതമാനമായി ഉയർത്തും

2021-22ൽ കിഫ്ബി വഴി 15,000 കോടിയുടെ പദ്ധതികൾ പൂർത്തികരിക്കും. 5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. വരുന്ന സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും

Share this story