പിണറായിയെ കാണണം, മാപ്പ് പറയണം; പിണറായി ആണ് ശരിയെന്ന് തെളിഞ്ഞെന്നും ബർലിൻ കുഞ്ഞനന്തൻ നായർ

പിണറായിയെ കാണണം, മാപ്പ് പറയണം; പിണറായി ആണ് ശരിയെന്ന് തെളിഞ്ഞെന്നും ബർലിൻ കുഞ്ഞനന്തൻ നായർ

പിണറായി വിജയനെതിരായ മുൻ നിലപാടിൽ കുറ്റബോധമുണ്ടെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ. പിണറായി ആണ് ശരിയെന്ന് തെളിഞ്ഞു. വിമർശനങ്ങളിൽ ചിലത് വ്യക്തിപരമായി പോയെന്നും ഇതിൽ തെറ്റുപറ്റിയെന്നും ബർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞു

പിണറായിയെ കാണണമെന്നതാണ് ഇപ്പോഴത്തെ അന്ത്യാഭിലാഷം. കണ്ടു മാപ്പ് പറയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വി എസുമായുള്ള ബന്ധമാണ് പിണറായിയിൽ നിന്ന് അകറ്റിയത്. പിണറായിക്കെതിരായ ആരോപണങ്ങൾ തിരുത്തിയിട്ടുണ്ട്.

ഏറ്റവുമധികം നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി. ഇഎംഎസിനേക്കാൾ മിടുക്കനായി തീർന്നു. ജനക്ഷേമ സർക്കാരിന് തുടർച്ചയുണ്ടാകുമെന്ന് ഉറപ്പാണ്. പിണറായിയെ നേരിട്ട് കാണണമെന്ന ആഗ്രഹമാണ് ബാക്കിയുള്ളത്. കണ്ടാൽ മുൻനിലപാടുകളുടെ പേരിൽ മാപ്പ് പറയുന്നതിൽ എന്താണ് തെറ്റെന്നും ബർലിൻ ചോദിച്ചു.

Share this story