സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ആഴ്ചയിൽ നാല് ദിവസം; ക്രമീകരണങ്ങൾ പൂർത്തിയായി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ആഴ്ചയിൽ നാല് ദിവസം; ക്രമീകരണങ്ങൾ പൂർത്തിയായി

സംസ്ഥാനത്ത് തുടർച്ചയായുള്ള കൊവിഡ് വാക്‌സിനേഷനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. നാളെ മുതൽ ആഴ്ചയിൽ നാല് ദിവസങ്ങളിലാണ് കുത്തിവെപ്പുണ്ടാകുക. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാകും കുത്തിവെപ്പ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിങ്കളാഴ്ച മുതലും ജനറൽ ആശുപത്രിയിൽ ചൊവ്വാഴ്ച മുതലും വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ടാകും. തീരദേശ മേഖലയായ പുല്ലുവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും

ആദ്യദിനം വാക്‌സിൻ സ്വീകരിച്ച 8062 ആരോഗ്യ പ്രവർത്തകരിൽ ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വരും ദിവസങ്ങളിൽ ഓരോ കേന്ദ്രത്തിലും പ്രതിദിനം നൂറ് പേർക്ക് വീതം കുത്തിവെപ്പ് നടത്തും.

Share this story