ഗണേഷ്‌കുമാറിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പോലീസും പ്രവർത്തകരും ഏറ്റുമുട്ടി

ഗണേഷ്‌കുമാറിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പോലീസും പ്രവർത്തകരും ഏറ്റുമുട്ടി

ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് അക്രമാസക്തമായതോടെ പോലീസ് പ്രവർത്തകരെ തടഞ്ഞു. ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയുമായിരുന്നു

ഗണേഷ്‌കുമാറിന്റെ മുൻ പിഎ ആയിരുന്ന പ്രദീപ്കുമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് എംഎൽഎ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.

പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. സംഘർഷത്തിൽ നേതാക്കൾക്ക് പരുക്കേറ്റു. ഉന്നത പോലീസുദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Share this story