ആലപ്പുഴ ബൈപാസ്: പ്രധാനമന്ത്രിയെ ഒരു മാസം കൂടി കാത്തിരിക്കും; അല്ലെങ്കിൽ സർക്കാർ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി സുധാകരൻ

ആലപ്പുഴ ബൈപാസ്: പ്രധാനമന്ത്രിയെ ഒരു മാസം കൂടി കാത്തിരിക്കും; അല്ലെങ്കിൽ സർക്കാർ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി സുധാകരൻ

ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തിരിക്കാനാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ഉദ്ഘാടനത്തിന് താത്പര്യമുണ്ടെന്നറിയിച്ചത് പ്രധാനമന്ത്രിയാണ്. എന്നാൽ രണ്ട് മാസമായിട്ടും ഒരു പ്രതികരണവുമില്ല. ഒരു മാസം കൂടിയെ ഇനി കാത്തിരിക്കാനാകൂ. അല്ലെങ്കിൽ ബൈപാസ് സർക്കാർ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു

നവംബർ 20നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിൽ നിന്ന് കത്ത് കിട്ടിയത്. പ്രധാനമന്ത്രിക്ക് ഉദ്ഘാടനം ചെയ്യാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. തിരിച്ച് വിളിച്ച് സന്തോഷമെന്ന് അറിയിച്ചു. പിന്നീട് ഒരു വിവരവുമില്ല. 55 ദിവസമായി ഒരനക്കവുമില്ല.

എത്രയും വേഗം ഉദ്ഘാടന തീയതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നിതിൻ ഗഡ്ഗരിക്ക് കത്തെഴുതിയിട്ടുണ്ട്. ഒരു മാസം കൂടി കാക്കും. ഏപ്രിൽ അവസാനമാണ് തെരഞ്ഞെടുപ്പെങ്കിൽ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Share this story