തല്ലിക്കൊന്നാലും കായംകുളത്തേക്കില്ല; അമ്പലപ്പുഴയിൽ തന്നെ മത്സരിച്ചേക്കുമെന്ന സൂചനയുമായി മന്ത്രി സുധാകരൻ

തല്ലിക്കൊന്നാലും കായംകുളത്തേക്കില്ല; അമ്പലപ്പുഴയിൽ തന്നെ മത്സരിച്ചേക്കുമെന്ന സൂചനയുമായി മന്ത്രി സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ തന്നെ മത്സരിച്ചേക്കുമെന്ന സൂചനയുമായി മന്ത്രി ജി സുധാകരൻ. പിണറായി വീണ്ടും മുഖ്യമന്ത്രിയാകും എന്നാൽ താൻ വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയാകുമോ എന്ന കാര്യം അറിയില്ല

തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ല. തന്നെ കാലുവാരി തോൽപ്പിച്ച സ്ഥലമാണ് കായംകുളം. ആ സംസ്‌കാരം ഇപ്പോഴും അവിടെ മാറിയിട്ടില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും കായംകുളത്ത് പാർട്ടി തന്നെ വീണ്ടും ജയിക്കും. ഇപ്പോളുള്ള എംഎൽഎ എല്ലാം നന്നായി ചെയ്യുന്നുണ്ട്

മുട്ടേൽ പാലം ഉദ്ഘാടനത്തിലെ പോസ്റ്റർ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. വിവരമില്ലാത്തവരാണ് പോസ്റ്റർ തയ്യാറാക്കിയത്. എംഎൽഎയുടെ കൂടി ഇടപെടലിലാണ് പാലം നിർമിച്ചതെന്നും മന്ത്രി പറഞ്ഞു. പോസ്റ്ററിൽ നേരത്തെ യു പ്രതിഭയെ ഒഴിവാക്കിയത് വിവാദമായിരുന്നു.

Share this story