കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് കേരളം തിരിച്ചുപിടിക്കുമെന്ന് എ കെ ആന്റണി

Share with your friends

സംസ്ഥാനത്ത് കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുമെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. കേരളം തിരിച്ചുപിടിക്കണം. ഹൈക്കമാൻഡ് നൽകിയ നിർദേശങ്ങളും ആന്റണി വിശദീകരിച്ചു. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ആന്റണി

കേരളത്തിലെ കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കണമെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞു. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസമാർജിക്കും. കേരളം തിരിച്ചുപിടിക്കണം

ഭൂരിപക്ഷം സ്ഥാനാർഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദേശം. അതിൽ ഗണ്യമായ വിഭാഗം യുവാക്കളും വനിതകളുമായിരിക്കും. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കാനും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടുവെന്നും എ കെ ആന്റണി പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!