ബാർ കോഴക്കേസ് അന്വേഷിച്ചാൽ ചെന്നിത്തല പ്രതിയാകും; തന്നെ ചൊറിഞ്ഞാൽ ചെന്നിത്തല കുടുങ്ങും: ബിജു രമേശ്

ബാർ കോഴക്കേസ് അന്വേഷിച്ചാൽ ചെന്നിത്തല പ്രതിയാകും; തന്നെ ചൊറിഞ്ഞാൽ ചെന്നിത്തല കുടുങ്ങും: ബിജു രമേശ്

ബാർ കോഴക്കേസ് അന്വേഷിച്ചാൽ രമേശ് ചെന്നിത്തല പ്രതിയാകുമെന്ന് ബിജു രമേശ്. സിഡി തെളിവായി നൽകിയ സംഭഴത്തിൽ ബിജു രമേശിനെതിരെ നടപടി സ്വീകരിക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയതിന് പിന്നാലെയാണ് പ്രതികരണം

വ്യാജ ശബ്ദരേഖയടക്കമുള്ള തെളിവുകൾ ഹാജരാക്കിയത് ഹർജി നൽകിയത് ചെന്നിത്തലയുടെ ബിനാമിയാണ്. തന്നെ ചൊറിഞ്ഞാൽ തനിക്ക് ധൈര്യം കൂടും. തന്നെ പേടിപ്പിക്കാൻ നോക്കുംതോറും ചെന്നിത്തല കുടുങ്ങുമെന്നും ബിജു രമേശ് പറഞ്ഞു

ബാർ കോഴക്കേസിൽ വ്യാജശബ്ദരേഖയടക്കമുള്ള തെളിവുകളാണ് ബിജു രമേശ് ഹാജരാക്കിയതെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്. കോടതിയെ കബളിപ്പിച്ച ബിജു രമേശിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ശ്രീജിത് ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചത്.

Share this story