മുല്ലപ്പള്ളി മത്സരത്തിന്; കെ സുധാകരൻ കെപിസിസി താത്കാലിക അധ്യക്ഷനായേക്കും

മുല്ലപ്പള്ളി മത്സരത്തിന്; കെ സുധാകരൻ കെപിസിസി താത്കാലിക അധ്യക്ഷനായേക്കും

മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പായതോടെ കെ സുധാകരൻ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി എത്തിയേക്കും. കെപിസിസി പ്രസിഡന്റ് ആകാനുള്ള താത്പര്യം സുധാകരൻ നേരത്തെ അറിയിച്ചിരന്നു.

സുധാകരൻ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്. സംഘടനാപരമായി ശക്തി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് തീരുമാനം

സ്ഥാനാർഥി നിർണയം പൂർത്തിയായി കഴിഞ്ഞാലുടൻ സുധാകരൻ കെപിസിസിയുടെ താത്കാലിക അധ്യക്ഷ സ്ഥാനത്തേക്ക് എത്തും. മുതിർന്ന നേതാവ് എ കെ ആന്റണിയുടെ പിന്തുണയും സുധാകരനുണ്ട്.

Share this story