കടയ്ക്കാവൂർ പോക്‌സോ കേസ്: കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ട്, അമ്മയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ

കടയ്ക്കാവൂർ പോക്‌സോ കേസ്: കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ട്, അമ്മയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ

കടയ്ക്കാവൂർ പോക്‌സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത് സർക്കാർ. കുടുംബപ്രശ്‌നം മാത്രമല്ലെന്നും കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നും സർക്കാർ പറയുന്നു. അമ്മയുടെ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു

കേസ് ഡയറി പരിശോധിക്കാൻ കോടതി തയ്യാറാകണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. തുടർന്ന് ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചു. ചില മരുന്നുകൾ തനിക്ക് അമ്മ നൽകിയിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഈ മരുന്ന് അമ്മയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്

അമ്മയ്ക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് കേസ് ഡയറി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞത്. എന്നാൽ പോലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് അമ്മ വാദിച്ചു. പിതാവിന്റെ സമ്മർദത്താലാണ് കുട്ടി തനിക്കെതിരെ മൊഴി നൽകിയതെന്നും അമ്മ പറഞ്ഞു. ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയും.

Share this story