24 മണിക്കൂറിനിടെ പരിശോധിച്ചത് 66,259 സാമ്പിളുകൾ; 69 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

24 മണിക്കൂറിനിടെ പരിശോധിച്ചത്  66,259 സാമ്പിളുകൾ; 69 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,259 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,20,399 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 17, പത്തനംതിട്ട 14, കണ്ണൂര്‍ 10, തിരുവനന്തപുരം 5, എറണാകുളം, തൃശൂര്‍, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Share this story