സിയാൽ എംഡി സ്ഥാനത്തേക്ക് ലോക്‌നാഥ് ബെഹ്‌റയെ പരിഗണിക്കുന്നു

സിയാൽ എംഡി സ്ഥാനത്തേക്ക് ലോക്‌നാഥ് ബെഹ്‌റയെ പരിഗണിക്കുന്നു

കൊച്ചി വിമാനത്താവളം സിയാൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തേക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഗണിക്കുന്നു. പത്ത് വർഷമായി വിജെ കുര്യനാണ് സിയാൽ എംഡി. ഇനി ഇദ്ദേഹത്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് സർക്കാർ അഭിപ്രായം

ജൂൺ 17നാണ് ബെഹ്‌റ വിരമിക്കുന്നത്. ഇതിന് മുമ്പായി പുതിയ പോലീസ് മേധാവിയെ കണ്ടെത്തി ബെഹ്‌റയെ സിയാൽ എംഡിയാക്കാനാണ് ആലോചന. ഒഡീഷ സ്വദേശിയാണെങ്കിലും വിരമിച്ചതിന് ശേഷം കേരളത്തിൽ തന്നെ തുടരാനാണ് ബെഹ്‌റയുടെ തീരുമാനം. കൊച്ചി കാക്കനാട് ബെഹ്‌റക്കായി പുതിയ വീടിന്റെ നിർമാണവും പുരോഗമിക്കുകയാണ്.

ബെഹ്‌റ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ഒഴിയുമ്പോൾ ടോമിൻ ജെ തച്ചങ്കരിയോ സുധേഷ് കുമാറോ ഈ സ്ഥാനത്തേക്ക് എത്തും. ഇരുവർക്കും രണ്ട് വർഷമാണ് കാലാവധി ബാക്കിയുള്ളത്.

Share this story