സ്വപ്നക്ക് മസ്‌കത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ലഭിക്കാനും ശിവശങ്കർ സഹായിച്ചുവെന്ന് കസ്റ്റംസ്

സ്വപ്നക്ക് മസ്‌കത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ലഭിക്കാനും ശിവശങ്കർ സഹായിച്ചുവെന്ന് കസ്റ്റംസ്

സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന് വിദേശത്തെ കോളജിൽ ജോലി തരപ്പെടുത്താൻ ശിവശങ്കർ ശ്രമിച്ചതായി കസ്റ്റംസ്. 2018ൽ അഭിമുഖത്തിന് എത്തിയപ്പോൾ ശിവശങ്കറും ഒപ്പമുണ്ടായിരുന്നതായി കസ്റ്റംസിന് മൊഴി ലഭിച്ചു

വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം കസ്റ്റംസിന് ലഭിച്ചത്. സ്പീക്കർ അടക്കമുള്ള പ്രമുഖർ ഈ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയെന്ന സംശയത്തിലാണ് കസ്റ്റംസിന്റെ അന്വേഷണം

മസ്‌കത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡീൻ ഡോ. കിരണിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ശിവശങ്കറുമായി അടുത്ത ബന്ധമാണ് ഇയാൾക്കുള്ളത്. സംസ്ഥാനത്തെ പ്രമുഖരുടെ പണം ഡോളറായി ഇതിൽ മുതൽമുടക്കിയിട്ടുണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.

Share this story