ഇത് ചില്ലറ വിവരക്കേടല്ല: സിഎജിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്

ഇത് ചില്ലറ വിവരക്കേടല്ല: സിഎജിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്

സിഎജിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണെന്ന് തോമസ് ഐസക് പറയുന്നു

ആർട്ടിക്കിൾ 246ലെ അനുച്ഛേദവുമായി കിഫ്ബിയെ ബന്ധപ്പെടുത്തുന്നത് വിവരക്കേടാണ്. ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കണമെങ്കിൽ ചില്ലറ വിവരക്കേടല്ല വേണ്ടത്. ഇത് ധൃതിയിൽ തട്ടിക്കൂട്ടിയതാണെന്നും തോമസ് ഐസക് ആരോപിച്ചു

സിഎജി രാഷ്ട്രീയം കളിക്കുകയാണോയെന്ന് തനിക്കറിയില്ല. അങ്ങനെയാണെങ്കിൽ ആ രീതിയിൽ നേരിടും. തനിക്കെതിരായ നിയമസഭാ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം എന്താണെന്ന് അറിയില്ലെന്നും തോമസ് ഐസക് പറഞ്ഞു

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിനെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണോ സിഎജി സംസാരിക്കുന്നത്. സർക്കാരുമായി സംസാരിച്ചിരുന്നുവെങ്കിൽ പറഞ്ഞു കൊടുക്കാമായിരുന്നു. സർക്കാരിനെതിരെ സിഎജി ആസൂത്രിതമായി റിപ്പോർട്ടുകൾ നൽകുകയാണെന്നും മന്ത്രി ആരോപിച്ചു.

Share this story