നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിൻലാലിനെ കസ്റ്റഡിയിൽ എടുക്കാൻ കോടതി നിർദേശം

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിൻലാലിനെ കസ്റ്റഡിയിൽ എടുക്കാൻ കോടതി നിർദേശം

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ കസ്റ്റഡിയിൽ എടുക്കാൻ വിചാരണ കോടതിയുടെ നിർദേശം. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കാനും അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി നിർദേശിച്ചു

വിപിൻലാലിനെ വിട്ടയച്ചതിന്റെ രേഖകളുമായി ഹാജരാകാൻ ജയിൽ സൂപ്രണ്ടിനും നിർദേശം നൽകിയിട്ടുണ്ട്. മാപ്പുസാക്ഷിയായ വിപിൻലാൽ വിചാരണ മുമ്പ് ജയിലിൽ നിന്ന് പുറത്തുപോയത് വിവാദമായിരുന്നു.

വിചാരണ തീരുംവരെ മാപ്പുസാക്ഷികളെ ജയിലിൽ നിന്ന് വിട്ടയക്കരുതെന്നാണ് ചട്ടം. എന്നാൽ വിപിൻലാൽ പുറത്തിറങ്ങിയത് പ്രതിഭാഗമാണ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന വിയ്യൂർ ജയിൽ സൂപ്രണ്ടിനെ കോടതി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

Share this story