ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാലുതരം വൈറസുകളെ കണ്ടെത്തി

Share with your friends

കൊല്ലം: ഡെങ്കിപ്പനിക്ക് കാരണമായ നാലുതരം വൈറസുകളെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഡെങ്കിപ്പനി ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വന്നാല്‍ അത് അപകടകരമാകുമെന്നതിനാല്‍ കൊതുക് നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

കൊതുക് വളരാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ (ഉണക്കു ദിനം) ആചരിക്കണം. വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ചകളിലും ഓഫീസുകളില്‍ ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കാം. കൊല്ലം കോര്‍പ്പറേഷനില്‍ രോഗ സാധ്യത അധികരിച്ചു കാണുന്നത് ആള്‍ താമസം ഇല്ലാതെ അടച്ചിട്ട വീടുകളുള്ള മേഖലകളിലാണ്.

ഇവിടങ്ങളില്‍ കൊതുകുകള്‍ വര്‍ധിക്കുന്നതാണ് കാരണം. കുലശേഖരപുരം, മൈനാഗപ്പള്ളി മേഖലകളില്‍ പ്ലാസ്റ്റിക്കിന്റെയും ടാര്‍പാേളിന്റെയും അമിതഉപയോഗവും അലക്ഷ്യമായ കൈകാര്യം ചെയ്യലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വര്‍ധിക്കുന്നതിന് കാരണമാകുന്നു.

അഞ്ചല്‍ മേഖലയില്‍ റബ്ബര്‍ തോട്ടങ്ങളാണ് ഉറവിടങ്ങള്‍. തീരദേശ മേഖലകളില്‍ യാത്രാ നിരോധനവും ട്രോളിംഗ് നിരോധനവുമുള്ള സമയത്ത് ബോട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടാതെ കെട്ടിയ ടയറുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകിന്റെ വലിയ ഉറവിടമാകാറുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!