ഇടതുമുന്നണിയിലേക്കെന്ന പ്രചാരണം നിഷേധിക്കാതെ കെവി തോമസ്; സ്വാഗതം ചെയ്ത് സിപിഎം

ഇടതുമുന്നണിയിലേക്കെന്ന പ്രചാരണം നിഷേധിക്കാതെ കെവി തോമസ്; സ്വാഗതം ചെയ്ത് സിപിഎം

ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന പ്രചാരണം നിഷേധിക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. ചിലർ തുടർച്ചയായി തന്നെ അവഹേളിക്കുകയാണ്. വർക്കിംഗ് പ്രസിഡന്റ് സ്ഥാനം വരെ ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്

തന്റെ നിലപാട് ശനിയാഴ്ച വിശദീകരിക്കുമെന്നും കെ വി തോമസ് വ്യക്തമാക്കി. അതേസമയം കെവി തോമസിനെ ഇടതുമുന്നണിയിലേക്ക് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സ്വാഗതം ചെയ്തു. കെവി തോമസിനെ പോലെ ജനകീയനായ ഒരാളെ സ്ഥാനാർഥിയാക്കുന്നതിൽ തെറ്റില്ലെന്നും മോഹനൻ പറഞ്ഞു

കെ വി തോമസ് കോൺഗ്രസ് വിടുമെന്ന പ്രചാരണം അടുത്തിടെ ശക്തമായിട്ടുണ്ട്. സിപിഎം നേതൃത്വവുമായി തോമസ് ചർച്ച നടത്തിയെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തന്നെ പ്രചരിപ്പിക്കുന്നുണ്ട്.

Share this story