കേരളത്തിലേക്കുള്ള രണ്ടാം ഘട്ട കൊവിഡ് വാക്‌സിൻ ഇന്ന് എത്തും; ലക്ഷദ്വീപിലേക്കും ഒരു ബോക്‌സ്

കേരളത്തിലേക്കുള്ള രണ്ടാം ഘട്ട കൊവിഡ് വാക്‌സിൻ ഇന്ന് എത്തും; ലക്ഷദ്വീപിലേക്കും ഒരു ബോക്‌സ്

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിൻ ഇന്നെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒൻപതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സുമാണ് എത്തുക.

രാവിലെ 11.15ന് ഗോ എയർ വിമാനത്തിൽ വാക്സിൻ നെടുമ്പാശേരിയിലെത്തിക്കും. കേന്ദ്ര മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്സിൻ വിതരണത്തിന് നേതൃത്വം നൽകുക.

ലക്ഷദ്വീപിലേക്കുള്ള വാക്സിൻ ഹെലികോപ്റ്ററിലും, കോഴിക്കോട്ടേക്കുള്ളക് റോഡ് മാർഗവും മേഖലാ വാക്സിൻ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോകും.

Share this story