വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല; മകന് വേണ്ടി കളമശ്ശേരി സീറ്റ് ചോദിക്കും

വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല; മകന് വേണ്ടി കളമശ്ശേരി സീറ്റ് ചോദിക്കും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല. പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായതോടെയാണ് നടപടി. പകരം ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലിം ലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ ഗഫൂറിന്റെ പേരാണ് പരിഗണിക്കുന്നത്.

പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിച്ഛായ തകർന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്താണ് ഇബ്രാഹിംകുഞ്ഞ് മത്സരത്തിൽ നിന്ന് പിൻമാറുന്നത്. അതേസമയം മകന് സീറ്റ് വേണമെന്ന് ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെടും. ലീഗ് നേതൃത്വത്തിൽ പിടിപാടുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം തള്ളാനും സാധ്യത കുറവാണ്

അതേസമയം കോൺഗ്രസ് കളമശ്ശേരി സീറ്റ് ഏറ്റെടുക്കാനും ശ്രമിക്കുന്നുണ്ട്. വിജയസാധ്യതയുള്ള സീറ്റ് അഴിമതിക്കേസിൽ പെടുത്തി കളയരുതെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. അതേസമയം എറണാകുളത്ത് ലീഗിന്റെ സാന്നിധ്യം ഇല്ലാതാക്കാൻ കഴിയില്ലെന്നതാണ് മുസ്ലിം ലീഗിന്റെ നിലപാട്. കളമശ്ശേരിയിൽ മത്സരിക്കാൻ തയ്യാറാണെന്ന് നേരത്തെ ജസ്റ്റിസ് കെമാൽ പാഷ അറിയിച്ചിരുന്നു. ഇതിനോടും ലീഗിന് എതിർപ്പാണുള്ളത്.

Share this story