വാളയാർ കേസിൽ പുനർവിചാരണക്ക് തുടക്കം; രണ്ട് പ്രതികളെ കസ്റ്റഡിയിൽ വിട്ടു

വാളയാർ കേസിൽ പുനർവിചാരണക്ക് തുടക്കം; രണ്ട് പ്രതികളെ കസ്റ്റഡിയിൽ വിട്ടു

വാളയാർ കേസിൽ പുനർവിചാരണ ആരംഭിച്ചു. പാലക്കാട് പോക്‌സോ കോടതിയിലാണ് പുനർവിചാരണ നടപടികൾ നടക്കുന്നത്. രണ്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വി മധു, ഷിബു എന്നിവരെയാണ് കസ്റ്റഡിയിൽവിട്ടത്

മറ്റൊരു പ്രതിയായ എം മധുവിന് ഹൈക്കോടതി നൽകിയ ജാമ്യം തുടരും. കസ്റ്റഡിയിൽ വിട്ട പ്രതികളുടെ ജാമ്യാപേക്ഷ ജനുവരി 22ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പുനർവിചാരണ നടക്കുന്നത്.

Share this story