കാത്തിരിപ്പിന് വിരാമം: ആലപ്പുഴ ബൈപാസ് ജനുവരി 28ന് ഉദ്ഘാടനം ചെയ്യും

കാത്തിരിപ്പിന് വിരാമം: ആലപ്പുഴ ബൈപാസ് ജനുവരി 28ന് ഉദ്ഘാടനം ചെയ്യും

ഒടുവിൽ കാത്തിരിപ്പിന് വിരാമം. ആലപ്പുഴ ബൈപാസ് ജനുവരി 28ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും ചേർന്നാണ് ബൈപാസ് ഉദ്ഘാടനം നിർവഹിക്കുന്നത്.

പ്രധാനമന്ത്രിക്ക് എത്താൻ അസൗകര്യമുണ്ടെന്ന് സർക്കാരിന് അറിയിപ്പ് ലഭിച്ചതോടെയാണ് തീയതി തീരുമാനിച്ചത്. ബൈപാസ് ഉദ്ഘാടനത്തിന് എത്താൻ താത്പര്യമുണ്ടെന്ന് നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി തീയതി നൽകിയിരുന്നില്ല. തുടർന്ന് സംസ്ഥാന സർക്കാർ കത്തയക്കുകയും അദ്ദേഹത്തിന് അസൗകര്യമുണ്ടെന്ന് മനസ്സിലായതിനാൽ ഉദ്ഘാടന തീയതി തീരുമാനിക്കുകയുമായിരുന്നു

1987ൽ തറക്കല്ലിട്ട ബൈപാസ് നാലര പതിറ്റാണ്ടിന് ശേഷമാണ് ഉദ്ഘാടനം ചെയ്യുന്നത്. ദേശീയപാതയിലെ കൊമ്മാടിയിൽ നിന്ന് തുടങ്ങി കടലിനോട് ചേർന്ന് 3.2 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ കളർകോട് ദേശീയപാതയിലെത്തും.

Share this story