മത്സരിക്കാനില്ല, പ്രചാരണ ചുമതല ഏറ്റെടുക്കാമെന്ന് കെ സുരേന്ദ്രൻ

മത്സരിക്കാനില്ല, പ്രചാരണ ചുമതല ഏറ്റെടുക്കാമെന്ന് കെ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നാണ് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം കേന്ദ്രം ഇതിൽ മറുപടി നൽകിയിട്ടില്ല

മറ്റ് സംസ്ഥാനങ്ങളിൽ സംസ്ഥാന അധ്യക്ഷൻമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാറുണ്ട്. സംസ്ഥാനത്ത് മുതിർന്ന നേതാക്കളെല്ലാം മത്സരിക്കുന്നുണ്ട്. താനും മത്സരിച്ചാൽ പ്രചാരണത്തിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു

കോന്നിയിലോ മഞ്ചേശ്വരത്തോ സുരേന്ദ്രൻ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലും സുരേന്ദ്രനെ പരിഗണിച്ചിരുന്നു.

Share this story