സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്തമെന്ന് മുഖ്യമന്ത്രി

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്തമെന്ന് മുഖ്യമന്ത്രി

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്വമാണ് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ പേരില്ലെന്ന് പിടി തോമസ് തടസ്സവാദം ഉന്നയിച്ചെങ്കിലും ഡെപ്യൂട്ടി സ്പീക്കറോട് ആവശ്യപ്പെട്ട് സമയം വാങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞു

സ്വർണക്കള്ളക്കടത്ത് നടന്നപ്പോൾ അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം എവിടെ നിന്ന് തുടങ്ങി ഉത്തരവാദികൾ ആരൊക്കെ എന്നൊക്കെ അന്വേഷിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടത്. പക്ഷേ അന്വേഷണം പാവങ്ങൾക്ക് വീടു കൊടുക്കുന്ന ലൈഫ് പദ്ധതിയെ കുറിച്ചായി

കസ്റ്റംസിനും ചെന്നിത്തലക്കും രാജഗോപാലിനും ഒരേ സ്വരമാണ്. അന്വേഷണ ഏജൻസികൾ വഴിവിട്ട് പ്രവർത്തിച്ചു. പ്രതിപക്ഷം അതിന് കൂട്ടുനിൽക്കുകയാണ്. മാസങ്ങളോളം കസ്റ്റഡിയിൽ കഴിഞ്ഞ ഒരു വ്യക്തിയുടെ മൊഴിക്ക് എന്ത് വിശ്വാസ്യതയാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു തരത്തിലും സ്പീക്കർ ഇത്തരമൊരു പ്രമേയം നേരിടേണ്ട ആളല്ല. പ്രതിപക്ഷത്തിന്റെ പാപരത്വമാണ് ഇങ്ങനെയൊരു പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story