നിലപാട് മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് കെ വി തോമസ്; കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾ പാളി

നിലപാട് മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് കെ വി തോമസ്; കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾ പാളി

ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ കെവി തോമസ് മറ്റന്നാൾ കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തും. തന്റെ നിലപാട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് അറിയിച്ചിരിക്കുന്നത്.

കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടാണ് കെവി തോമസ് സ്വീകരിച്ചിരിക്കുന്നത്. കെവി തോമസ് വന്നാൽ സ്വീകരിക്കുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ കെ വി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തി. എന്നാൽ അദ്ദേഹം വഴങ്ങിയിട്ടില്ല. കെ വി തോമസിന്റെ മുന്നിൽ ഇനി കീഴടങ്ങേണ്ടതില്ലെന്ന സന്ദേശം ജില്ലാ നേതാക്കൾ സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്

അതേസമയം കോൺഗ്രസ് വിട്ട് ഇടതുമുന്നണിയിലേക്ക് വരികയാണെങ്കിൽ കെ വി തോമസിന് വലിയ സ്വീകരണം തന്നെ ഒരുക്കാനാണ് സിപിഎമ്മിന്റെ നീക്കം. അതേസമയം സിപിഐ കരുതലോടെയാണ് പ്രതികരിക്കുന്നത്.

Share this story