സ്ഥാനാർഥി നിർണയം നടന്നിട്ടില്ല; സ്ഥാനാർഥി പട്ടിക കുറ്റമറ്റതാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്ഥാനാർഥി നിർണയം നടന്നിട്ടില്ല; സ്ഥാനാർഥി പട്ടിക കുറ്റമറ്റതാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോൺഗ്രസിനെതിരെ ചിലർ കെട്ടുകഥകളും ഊഹാപോഹങ്ങളും പറഞ്ഞു പരത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് ആൾക്കൂട്ടമല്ലെന്നും കൂട്ടായ്മയാണെന്നും രാമചന്ദ്രൻ പറഞ്ഞു

മാറ്റം ആഗ്രഹിക്കുന്ന ജനം അത് തിരിച്ചറിയും. കോൺഗ്രസിൽ എല്ലാവർക്കും ഐക്യമുണ്ടാകണം. സ്ഥാനാർഥി നിർണയം ഇതുവരെ നടന്നിട്ടില്ല. ഹൈക്കമാൻഡ് ഇത്തരം ചർച്ചകളിലേക്ക് കടന്നിട്ടില്ല

സ്ത്രീകൾ, ന്യൂനപക്ഷം, പുതുമുഖങ്ങൾ, എന്നിവർക്ക് പ്രാതിനിധ്യമുണ്ടാകും. സ്ഥാനാർഥി നിർണയം കുറ്റമറ്റ രീതിയിലുള്ളതാകുമെന്നും രാമചന്ദ്രൻ പറഞ്ഞു.

Share this story