പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണം; ചെന്നിത്തല കെ.എസ്.യു നേതാവിനെ പോലെ സംസാരിക്കുന്നുവെന്ന് സ്പീക്കർ

പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണം; ചെന്നിത്തല കെ.എസ്.യു നേതാവിനെ പോലെ സംസാരിക്കുന്നുവെന്ന് സ്പീക്കർ

അപവാദ പ്രചാരണങ്ങളുടെ ബലത്തിൽ കെട്ടിപ്പൊക്കിയതാണ് തനിക്കെതിരായ അവിശ്വാസ പ്രമേയെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇങ്ങനെയൊരു പ്രമേയം ചർച്ച ചെയ്യുന്നതിൽ അഭിമാനവും സന്തോഷവുമുണ്ട്. എന്നാൽ കേട്ടുകേൾവികളുടെ അടിസ്ഥാനത്തിലുള്ള ആരോപണമാണ് പ്രതിപക്ഷത്തിന്റേതെന്നും സ്പീക്കർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ എസ് യു നേതാവിനെ പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. സർക്കാരിനെ അടിക്കാനാകാത്തതിനാൽ സ്പീക്കർക്കെതിരെ തിരിയുകയാണ്.

പ്രമേയം അവതരിപ്പിച്ച ഉമ്മർ അടിച്ച അടി ബൂമറാങ് ആയി മാറും. ഏതെങ്കിലും പത്രവാർത്തയെ അടിസ്ഥാനമാക്കി മറുപടി നൽകാൻ തനിക്ക് സമയമില്ല. തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ ഈ പണി നിർത്തുമെന്നും സ്പീക്കർ പറഞ്ഞു

Share this story