നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടർമാർ 2.67 കോടി, പേര് ചേർക്കാൻ ഇനിയും അവസരമെന്ന് ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടർമാർ 2.67 കോടി, പേര് ചേർക്കാൻ ഇനിയും അവസരമെന്ന് ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ 2.67 കോടി വോട്ടർമാർ ഉൾപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് ഇനിയും അവസരമുണ്ടാകും. 1,37,79,263 സ്ത്രീ വോട്ടർമാരും 1,02,95,202 പുരുഷ വോട്ടർമാരുമാണുള്ളത്

ട്രാൻസ്ജൻഡർമാരുടെ എണ്ണം 221 ആയി വർധിച്ചിട്ടുണ്ട്. മലപ്പുറത്താണ് ഏറ്റവുമധികം വോട്ടർമാരുള്ളത്. 32,14,943 പേർ. 1.56 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കി. പുതുതായി 2.99 ലക്ഷം പേർ പട്ടികയിൽ ഉൾപ്പെട്ടു

ഒരു പോളിംഗ് സ്‌റ്റേഷനിൽ ആയിരം വോട്ടർമാരെ മാത്രമേ അനുവദിക്കു എന്നതിനാൽ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം ഇത്തവണ വർധിക്കും. പുതുതായി 15,730 പോളിംഗ് സ്‌റ്റേഷനുകൾ കൂടി വരും. ആകെ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 40,771 ആകും

Share this story