കടയ്ക്കാവൂർ പോക്‌സോ കേസ്: യുവതിക്ക് ജാമ്യം; 14കാരനെ അച്ഛന്റെ അടുത്ത് നിന്ന് മാറ്റി പാർപ്പിക്കാനും നിർദേശം

കടയ്ക്കാവൂർ പോക്‌സോ കേസ്: യുവതിക്ക് ജാമ്യം; 14കാരനെ അച്ഛന്റെ അടുത്ത് നിന്ന് മാറ്റി പാർപ്പിക്കാനും നിർദേശം

കടയ്ക്കാവൂർ പോക്‌സോ കേസിൽ ഇരയായ പതിനാലുകാരന്റെ അമ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. 14കാരനായ സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പോക്‌സോ ചുമത്തപ്പെട്ട യുവതി ജയിലിലാണ്.

ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം നൽകിയിരിക്കുന്നത്. അസാധാരണമായ കേസാണിതെന്നും മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കുട്ടിയെ അച്ഛന്റെ അടുത്ത് നിന്ന് മാറ്റി പാർപ്പിക്കണമെന്ന നിർദേശവും ഹൈക്കോടതി നൽകിയിട്ടുണ്ട്.

കുട്ടിയുടെ ശരീരികവും മാനസികവുമായ അവസ്ഥ പരിശോധിക്കണം. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. അന്വേഷണ പുരോഗതി കൃത്യമായ ഇടവേളകളിൽ കോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു

മാതൃസ്‌നേഹത്തോളം വലിയ ഒരു സ്‌നേഹവും ഭൂമിയിൽ ഇല്ല. ഇത്തരത്തിൽ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാൻ യോഗ്യയല്ലെന്നും ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവിൽ കോടതി പറയുന്നു.

Share this story