ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാർഥി അല്ലെന്ന് താരിഖ് അൻവർ; സീറ്റ് വിജയസാധ്യതയുള്ളവർക്ക്

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാർഥി അല്ലെന്ന് താരിഖ് അൻവർ; സീറ്റ് വിജയസാധ്യതയുള്ളവർക്ക്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാർഥി അല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. മേൽനോട്ട സമിതി ചെയർമാനായ ഉമ്മൻ ചാണ്ടിയാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന പ്രചാരണം തള്ളുകയാണ് ഹൈക്കമാൻഡ്

മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്ന സാഹചര്യത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തുമെന്നും താരിഖ് അൻവർ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാരുമായി സംസാരിച്ചേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ. വിജയസാധ്യത നോക്കിയാണ് സ്ഥാനാർഥികളെ കണ്ടെത്തുക.

ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആർക്കും സീറ്റ് നൽകില്ല. കെ വി തോമസ് പാർട്ടി വിടില്ലെന്നാണ് പ്രതീക്ഷ. പാർട്ടിയിലെ വിശ്വസ്തനായ പോരാളിയാണ് തോമസ് എന്നും താരിഖ് അൻവർ പറഞ്ഞു.

Share this story