കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽഡിഎഫിന് അട്ടിമറി ജയം; വിജയിച്ചത് 7128 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽഡിഎഫിന് അട്ടിമറി ജയം; വിജയിച്ചത് 7128 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽഡിഎഫിന് അട്ടിമറി വിജയം. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ് കുര്യൻ 7128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. യുഡിഎഫിലെ ലിൻഡ ജയിംസിനെയാണ് ബിനോയ് പരാജയപ്പെടുത്തിയത്

നിലവിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് തില്ലങ്കേരി. ഡിവിഷനിലെ എല്ലാ പഞ്ചായത്തിലും എൽഡിഎഫിന് തന്നെയാണ് ലീഡ്. യുഡിഎഫിന്റെ കുത്തക മേഖലയായ അയ്യങ്കുന്ന് പഞ്ചായത്തിലും ആദ്യമായി എൽഡിഎഫ് ലീഡ് നേടി.

Share this story