സിഎജിയെ സംരക്ഷിച്ച് പ്രതിപക്ഷം; പ്രമേയം പാസാക്കാൻ നിയമസഭക്ക് അധികാരമില്ലെന്ന് വിഡി സതീശൻ

സിഎജിയെ സംരക്ഷിച്ച് പ്രതിപക്ഷം; പ്രമേയം പാസാക്കാൻ നിയമസഭക്ക് അധികാരമില്ലെന്ന് വിഡി സതീശൻ

സിഎജിക്കെതിരെ സർക്കാർ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത് പ്രതിപക്ഷം. റിപ്പോർട്ടിലെ ഭാഗം നിരാകരിക്കാൻ സർക്കാരിന് അധികാരമില്ല. ഇതു തെറ്റായ കീഴ് വഴക്കമാണെന്ന് വിഡി സതീശൻ പറഞ്ഞു.

സർക്കാരിന്റെ തെറ്റായ കീഴ് വഴക്കത്തിന് കൂട്ടുനിന്നെന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുത്. സിഎജിയുടെ ഭാഗം കേട്ട ശേഷം മാത്രമേ ഭാഗങ്ങൾ ഒഴിവാക്കാവൂ. പ്രമേയം പാസാക്കാൻ സഭക്ക് എന്ത് അധികാരമാണുള്ളത്. കേന്ദ്രസർക്കാർ പോലും തയ്യാറാകാത്ത നടപടിയാണിതെന്നും വി ഡി സതീശൻ പറഞ്ഞു.

Share this story